വക്കം മൗലവിയുടെ നാട്ടില്‍ തൗഹീദിന്‍റെ പ്രബോധനവുമായി വടക്കുനിന്നും വന്നെത്തിയ മര്‍ഹൂം ഉമര്‍ മൗലവി ! കല്ലറ-പാങ്ങോട് പ്രദേശങ്ങളില്‍ പ്രപഞ്ച സൃഷ്ടാവിന്‍റെ സത്യ സന്ദേശവുമായി ചുറ്റിതിരിയുന്നതില്‍് അസഹിഷ്ണുത പൂണ്ടവര്‍ , വെറിപിടിച്ച മൃഗങ്ങലെപോലെ ഇളകിമറിഞ്ഞപ്പോള് ഗത്യന്തരമില്ലാതെ ഇരുട്ടിന്‍റെ മറപറ്റി ജീവനുംകൊണ്ട് പാലായനം ചെയ്യേണ്ടിവന്ന അദ്ദേഹം ഒരു ഇടത്താവളത്തില്‍ അല്‍പനേരം ചിലവഴിച്ചു. വാമനപുരം എന്ന സ്ഥലത്ത് വാമനപുരം നദിയുടെ തീരത്തെ ഒരു ചെറിയ പ്രദേശം.
ലാത്തമാരുടെയും ഉസ്സമാരുടെയും കൈകളില്‍ നിന്നും മനുഷ്യ സമൂഹത്തെ മോചിപ്പിച്ച പ്രപഞ്ച നാഥന്‍റെ മതം, മുഹിയുദ്ധീന്‍ ശൈഖിനും ,തങ്ങള്‍-ബീവിമാര്‍ക്കും ഔലിയാക്കള്‍ക്കും വീതിച്ചുനല്കിയ കേരള മുസ്ലിം സമൂഹത്തെ ഖുര്‍ ആനിലെയ്ക്കും സുന്നത്തിലെയ്ക്കും തിരികെ വിളിക്കുവാന്‍ നിളാ നദിയുടെ തീരത്തുനിന്നും വന്ന ഉമര്‍ മൗലവിക്ക്,മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പാങ്ങോട് ഒരു കൊച്ചു തായിഫിന്‍റെ ഓര്‍മ്മയായി. മടക്കയാത്രയില്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുമായി അല്‍പ്പം വിശ്രമിക്കാന്‍ അല്ലാഹു ഇടം നല്‍കിയത് വാമനപുരം എന്ന പ്രദേശമായിരുന്നു. അത് പക്ഷെ യാദിര്‍ശ്ചികമായേക്കാം. എങ്കിലും ഉമര്‍ മൗലവി എന്ന മഹാത്യാഗിയുടെ കാലടികള്‍ പതിഞ്ഞ വമാനപുരത്തികളെ മണ്ണില്‍ ഒരു സംഘം യുവ മുജാഹിദുകള്‍ തൌഹീദിന്‍റെ പടയൊരുക്കം നടത്തുന്നു. ഏകദേശം പത്തു വര്‍ഷങ്ങളെ ആയിട്ടുള്ളൂ തൌഹീദിന്‍റെ കനല്‍ കഷ്ണം ഇവിടെ വീണിട്ട്. പക്ഷെ ആളിക്കത്തുവാന്‍ പാകത്തിലായിരുന്നില്ല സമൂഹത്തിന്‍റെ അവസ്ഥ. ശിര്‍ക്കു-ബിധാ-ത്തുകളുടെ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു കൂട്ടം സാധാരണക്കാര്‍! സ്രഷ്ടാവിനു സമര്‍പ്പിക്കുവാനുള്ള ആരാധനകളെ സൃഷ്ട്ടികള്‍ക്ക് സമര്‍പ്പിക്കുന്ന ഒരു സമൂഹം! പ്രാര്‍ത്ഥന അല്ലാഹുവിനു മാത്രം എന്ന സത്യസന്ദേശം ഇവര്‍ക്ക് അപരിചിതമായിരുന്നു .ഇന്നാട്ടുകാരുടെ ഭാവനകളിലെ ആരാധ്യന് മുഹിയുദ്ധീന്‍ ശൈഖിന്‍റെയും മറഞ്ഞുപോയ തങ്ങള്‍മാരുടെയും ചായകളായിരുന്നു. മൗലിദും കുത്ബിയതും ആണ്ടു നേര്‍ച്ചകളും ഇല്ലാത്ത ഇസ്ലാം മതം അവര്‍ക്ക് ചിന്തിക്കാന്‍ പോലും ആകാത്തതായിരുന്നു. മന്ത്രവാദികളും കെട്ടുകളില്‍ ഊതുന്ന മനുഷ്യ പിശാച്ചുകളുമായിരുന്നു ഈ സമുദായത്തിന്‍റെ കര്‍മ്മങ്ങള്‍ക്കും ചികിത്സകള്‍ക്കും വിവാഹങ്ങള്‍ക്കുമൊക്കെ മേല്‍നോട്ടം വഹിച്ചിരുന്നത് .അത് കൊണ്ട് തന്നെ മാല മൌലിദ്കളെയും ശിര്‍ക്കു-ബിധാ-ത്തുകളെയും പടിപ്പുര കടത്തുവാന്‍ വന്ന സലഫികളെ വഴി പിഴച്ചവരെന്നും പുതിയ മതത്തിന്‍റെ വക്താക്കള്‍ എന്നും മുദ്രകുത്തി ഭ്രഷ്ടുകല്പ്പിക്കുവാനയിരുന്നു ജനങ്ങള്‍ക്ക് ഏറെ തിടുക്കം. പള്ളി ഭരണക്കാരും പുരോഹിതന്മാരും പള്ളി ദരസുകളില്‍ മതം പഠിക്കുവാന്‍ പോയവരുമൊക്കെ ഒന്നായി.മുഖ്യ ശത്രുവായ വഹ്ഹാബികളെ തുരത്തുവാന്‍ സഖാഫി സമസ്ത കൂട്ടങ്ങള്‍ സംഘടനാ വിരോധങ്ങള്‍ വലിച്ചെറിഞ്ഞു.ഐക്യത്തിന്റെ കാഹളം മുഴങ്ങിയിരുന്ന വാമനപുരം കുട്ടര മുസ്ലിം ജമാ അത്തില്‍ ചിദ്രതയുമായി തലപൊക്കിയ മുജാഹിദുകളെ പുകച്ചു പുറത്തു ചാടിക്കുവാന്‍ അവര്‍ സര്‍വ സന്നാഹങ്ങളും ഒരുക്കൂട്ടി. എന്‍ ഡി എഫ്-ന്‍റെ സര്‍വ പിന്തുണയും-അല്ല നേതൃത്വവും അവര്‍ക്ക് തുണയായി.എന്നിട്ടും തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സുന്നി പള്ളിയില്‍, കുറ്ററ ജമാ അത്തിലെ മത പ്രഭാഷണ സദസ്സില്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിക്കൊണ്ട് ഇസ്ലാഹി കേരളത്തിലെ ഖുറാഫിമാരുടെ
പേടിസ്വപ്നമായ മൌലവി ഹനീഫ് കായക്കൊടി പ്രഭാഷണം നടത്തി. അതിനു തടയിടുവാന്‍ വിരളിലെന്നാവുന്ന മുജാഹിദുകള്‍ ഒഴികെ സര്‍വ ജനങ്ങളും കൈകോര്‍ത്തപ്പോള്‍ അല്ലാഹുവിന്‍റെ മഹത്തായ സഹായം മുജാഹിദ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ കണ്ടറിഞ്ഞു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രഭാഷണം ജനഹൃടയങ്ങളിലെ ശിര്‍ക്കിന്‍റെ വിഗ്രഹങ്ങളെ തച്ചുടച്ചു.അവിടുന്നാരംഭം കുറിച്ച ഇസ്ലാഹീ പ്രബോധനം ഏറെ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് വാമനപുരം ജംഗ്ഷനില് ആരംഭിച്ച സലഫി സെന്റര്‍ - ഖുര്‍ ആന്‍ പഠന കേന്ദ്രവുമായി മുന്നൂട്ടുപോകുന്നു. സത്യാ സന്ദേശത്തില്‍ ആകൃഷ്ടരായി അനവധി ആളുകള്‍ പഠനത്തിനും സംശയ ദുരീകരണത്തിനുമായി ഇവിടെ വന്നെത്തുന്നു,മറ്റു മത വിഭാഗത്തില്‍ നിന്നുള്ളവര്‍ പോലും!
മുജാഹിദുകളെ നമസ്ക്കരിക്കുവാന്‍ പോലും അനുവദിക്കാതെ പാരമ്പര്യ സുന്നികള്‍ പള്ളികളില്‍ നിന്നും ഭ്രഷ്ടു കല്‍പ്പിച്ചിരിക്കുന്നു.ദയനീയമാണ് ഇന്ന് ഇവിടുത്തെ സലഫികളുടെ അവസ്ഥ. സ്വന്തമായി ഒരു കെട്ടിടം കണ്ടെത്തുവാനും,വിപുലമായ ഒരു ഇസ്ലാമിക് ലൈബ്രറിയും ജുമുഅ നമസ്കാര സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള സംഭ്രങ്ങളുമാണ് വാമനപുരം വെഞ്ഞാറമൂട് പ്രദേശങ്ങളിലെ സലഫികളുടെ സ്വപ്നം.അനിശ്ചിതത്വങ്ങള്‍ക്കും,പ്രതിഷേധങ്ങള്‍ക്കുമിടയില്‍ അല്ലാഹുവിന്‍റെ ആലവട്ട കാരുണ്യത്തിലും അനുഗ്രഹങ്ങളിലും ഏറെ പ്രതീക്ഷിച്ചുകൊണ്ട് വാമനപുരം സലഫി പ്രവര്‍ത്തകര്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട്.....
M.C റോഡില്‍ 240 km പ്രദേശത്ത് ഒരു സലഫി മസ്ജിദ് പോലുമില്ല! ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തി കാംഷിച്ചുകൊണ്ട്,അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു ഭവനത്തിനായി മുന്നോട്ടു വന്നെങ്കില്‍.......
Thursday, 4 August 2011
Subscribe to:
Post Comments (Atom)




